കടലാക്രമണത്തിൻ്റെ ശക്തി കുറഞ്ഞതോടെ…ചാകര സാധ്യത തെളിഞ്ഞു…

ആലപ്പുഴ: കടലാക്രമണത്തിൻ്റെ ശക്തി കുറഞ്ഞതോടെ തോട്ടപ്പള്ളിക്കും കരൂരിനുമിടയിൽ ചാകര സാധ്യത തെളിഞ്ഞു. ജില്ലയുടെ മറ്റു തീരങ്ങളിൽ ചാകര പ്രതിഭാസമില്ലാത്തിനാൽ ഭൂരിഭാഗം വള്ളങ്ങളും തോട്ടപ്പള്ളി ഹാർബറിൽ എത്തിച്ചാണ് മൽസ്യബന്ധനത്തിന് പോകുന്നത്. തോട്ടപ്പള്ളിക്ക് വടക്ക് പുന്തല, പുറക്കാട്, കരൂർ, ആനന്ദേശ്വരം ഭാഗങ്ങളിലാൽ തിരയുടെ ശക്തി കുറഞ്ഞത്. ഇവിടെ നിന്നു ഇന്നലെ കടലിൽ ഇറക്കിയ ഏതാനംവള്ളങ്ങൾക്ക് ചെമ്മീൻ ലഭിച്ചത് മൽസ്യ തൊഴിലാളികൾക്ക് പ്രതീക്ഷ നൽകിയിരിക്കുകയാണ്. ചാകരയിലെ പ്രധാന ഇനമാണ് ചെമ്മീൻ. കിലോക്കു 160 രൂപ മൊത്തവില വെച്ചാണ് ഹാർബറിൽ കച്ചവടം നടന്നത്. നീണ്ട വറുതിക്കും ട്രോളിങ് നിരോധനത്തിനു ശേഷം ആദ്യമായാണ് ചെമ്മീൻ ലഭിച്ചത്. ചെറിയ വള്ളങ്ങളും പൊന്തു വലക്കാരുമാണ് തോട്ട പള്ളിയിൽ മൽസ്യബന്ധനത്തിൽ ഏർപ്പെട്ടിരിക്കുന്നതിൽ ഏറെയും. നൂറിലേറെ തൊഴിലാളികൾ കയറുന്ന കൂറ്റൻ ലെയ്ലൻ്റുകൾ കായംകുളത്താണ് അടുക്കുന്നത്. തോട്ടപ്പള്ളി ഹാർബറിൻ്റെ ആഴ ക്കുറവും വിസ്താരമില്ലായ്മയുമാണ് വലിയ യാനങ്ങൾക്ക് പ്രതിസന്ധി സ്വഷ്‌ടിക്കുന്നത്. 49 ദിവസത്തെ ട്രോളിങ് നിരോധനം കഴിഞ്ഞു ട്രോളറുകൾ കടലിൽ ഇറക്കാൻ തുടങ്ങിയാൽ വിപണിയിൽ മൽസ്യം സുലഭമാകുന്നതോടെ വള്ളങ്ങൾ പിടിച്ചു കൊണ്ടുവരുന്ന മൽസ്യത്തിന് വിലയിടിയും. അതിന് മുമ്പുള്ള ചാകരക്കോള് പ്രതീക്ഷിച്ചുള്ള നെട്ടോട്ടത്തിലാണ് പരമ്പരാഗത വള്ളങ്ങൾ

Related Articles

Back to top button