കടമെടുപ്പ് പരിധി.. കേരളം നൽകിയ ഹർജിയിൽ വാദം പൂർത്തിയായി…

കടമെടുപ്പ് പരിധി വെട്ടിക്കുറച്ച കേന്ദ്ര സർക്കാർ നടപടി ചോദ്യം ചെയ്ത് കേരളം നൽകിയ ഹർജിയിൽ സുപ്രീം കോടതിയിൽ വാദം പൂർത്തിയായി. കേന്ദ്രം ബാധ്യത അടിച്ചേൽപ്പിക്കുന്നുവെന്നും കേന്ദ്രം നൽകിയ കണക്കിൽ ഏറെ വ്യത്യാസം ഉണ്ടെന്നും കേരളം വാദിച്ചു. കേരളം വികസിക്കരുതെന്ന തോന്നലാണ് കേന്ദ്രത്തിനുള്ളതെന്നും കേരളം കുറ്റപ്പെടുത്തി.അതേസമയം കേരളത്തിന്റെ വാദങ്ങളെ കേന്ദ്രം എതിർത്തു. കേരളത്തിന്റേത് തെറ്റായ വാദങ്ങളാണെന്ന് കേന്ദ്രം സുപ്രിംകോടതിയിൽ പറഞ്ഞു. ജിഎസ്ഡിപിയുടെ 4.64 ശതമാനം കേരളം കടമെടുത്തു. മറ്റ് ഒരു സംസ്ഥാനത്തിനും ഇല്ലാത്ത വാദമാണ് കേരളത്തിനെന്നും കേന്ദ്രം കുറ്റപ്പെടുത്തി. കൂടാതെ ജിഎസ്ടി നഷ്ടപരിഹാരം അവകാശമല്ലെന്ന് കേന്ദ്രം സുപ്രിംകോടതിയിൽ വ്യക്തമാക്കി. കേസ് ഇടക്കാല ഉത്തരവ് പറയാൻ മാറ്റി.

Related Articles

Back to top button