കടമെടുത്ത് കടമെടുത്ത് കേരളത്തെ ഇടത് സർക്കാർ മുടിപ്പിച്ചു……

സംസ്ഥാനത്തെ ധനപ്രതിസന്ധിക്ക് മുഖ്യ ഉത്തരവാദി തോമസ് ഐസക് ആണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പിണറായി സർക്കാരിൻ്റെ മിസ് മാനേജ്മെൻ്റാണ് ധനപ്രതിസന്ധിക്ക് കാരണമായതെന്നും അദ്ദേഹം കുറ്റപ്പെടുത്തി . നികുതി പിരിക്കുന്നതിലെ വീഴ്ചയും ദുർചെലവും അഴിമതിയുമൊക്കെയാണ് സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്നും കേരളത്തെ ഇടത് സർക്കാർ മുടിപ്പിച്ചുവെന്നും വി ഡി സതീശൻ പറഞ്ഞു . തിരഞ്ഞെടുപ്പ് പ്രാചാരണത്തിനോടനുബന്ധിച്ച് പത്തനംതിട്ടയിൽ സംസാരിക്കെയാണ് അദ്ദേഹം ഈ കാര്യങ്ങൾ വ്യക്തമാക്കിയത് .

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ സർക്കാർ കഴുത്ത് ഞെരിച്ച് കൊന്നു. ഇനി കടം എടുക്കാൻ സർക്കാരിനെ അനുവദിച്ചാൽ എന്താകും സ്ഥിതി? റിസർവ്വ് ബാങ്കിൽ നിന്ന് കുറഞ്ഞ പലിശയ്ക്ക് പണം കടം കിട്ടുമായിരുന്നു. 9.72 ശതമാനം പലിശയ്ക്ക് മസാല ബോണ്ടെടുത്തു. ബാറുകളുടെ എണ്ണം കൂടിയെങ്കിലും നികുതി വരുമാനം താഴേക്കാണ് പോയത്. 5,6,700 കോടി കേന്ദ്രത്തിൽ നിന്ന് കിട്ടാനുണ്ടെന്ന് പറഞ്ഞത് പച്ചക്കള്ളമാണ്. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയെയും ധനമന്ത്രിയെയും ഞാൻ വെല്ലുവിളിക്കുകയാണ്. കേരളത്തെ ഇടത് സർക്കാർ മുടിപ്പിച്ചു കഴിഞ്ഞെന്നും വി ഡി സതീശൻ ആരോപിച്ചു

Related Articles

Back to top button