കടമായി മൊബൈൽ റീചാർജ് ചെയ്തുനൽകിയില്ല….ഉടമയെ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചു…
കടമായി മൊബൈൽഫോൺ റീചാർജ് ചെയ്തുനൽകാത്തതിനാൽ കടയുടമയെ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചതായി പരാതി. പരിക്കേറ്റ കടയുടമ അബ്ദുൾ റിയാസിനെ ബന്തിയോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ആക്രമണം നടത്തിയ ഇച്ചിലങ്കോട്ടെ മുഹമ്മദ് ഷറഫുദ്ദീൻ പൊലീസ് അറസ്റ്റ് ചെയ്തു.കൂടാൽ മെർക്കളയിൽ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. കുമ്പള എസ് ഐ വി കെ വിജയന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് മുഹമ്മദ് ഷറഫുദ്ദീനെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.