കടന്നൽ കുത്തേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു…
കാസർഗോഡ് കടന്നൽ കുത്തേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. കാസർഗോഡ് ചിറ്റാരിക്കാൽ പാലാവയൽ സ്വദേശി സണ്ണി ജോസഫ് (62) ആണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് തൊഴിലാളികൾക്കൊപ്പം വീട്ടുപറമ്പിൽ ജോലിചെയ്തുകൊണ്ടിരിക്കെയാണ് സണ്ണിക്ക് കടന്നൽ കുത്തേറ്റത്.