കടന്നൽക്കുത്തേറ്റ്‌ വയോധികക്ക് ദാരുണാന്ത്യം…

കോവളം:കടന്നൽക്കുത്തേറ്റ വയോധിക ചികിത്സയിലിരിക്കേ മരിച്ചു. പടിഞ്ഞാറേ പൂങ്കുളം വിജയനിവാസിൽ ടി.ശ്യാമള(74) ആണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് 4.30-ഓടെയായിരുന്നു ശ്യാമളയ്ക്കു കടന്നലുകളുടെ കുത്തേറ്റത്. വീട്ടുവളപ്പിനോടു ചേർന്നുള്ള മകൾ ജയശ്രീയുടെ പുരയിടത്തിൽനിന്ന് കൂവളത്തിന്റെ ഇല പറിച്ചെടുക്കുന്നതിനിടെയാണ് സംഭവം.

കാടുകയറിയ പുരയിടത്തിലെ തെങ്ങിൽനിന്ന് താഴെ വീണുകിടന്ന കടന്നൽക്കൂട്ടിൽ ശ്യാമള ഇലപറിക്കുന്നതിനിടെ അറിയാതെ ചവിട്ടിയപ്പോൾ കടന്നലുകൾ കൂട്ടത്തോടെ ആക്രമിക്കുകയായിരുന്നു. വീട്ടിലെത്തിയശേഷം ശശീരമാസകലം കടുത്ത വേദനയെത്തുടർന്ന് പൂങ്കുളത്തുള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടി. തുടർന്ന് വീട്ടിലെത്തി വിശ്രമിക്കുന്നതിനിടയിൽ ശ്വാസതടസ്സവും ശാരീരികാസ്വസ്ഥതയുമുണ്ടായതിനെത്തുടർന്ന് ബന്ധുക്കൾ ശ്യാമളയെ ജറനൽ ആശുപത്രിയിലെത്തിച്ചു.നില വഷളായതിനെത്തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയിലിരിക്കേ മരിക്കുകയായിരുന്നു.

Related Articles

Back to top button