‘കടക്ക് പുറത്ത്’എന്ന് സിപിഎം..സിനിമാ നയ രൂപീകരണ സമിതി..മുകേഷ് പുറത്തേക്ക്…
സിനിമാ നയം കരട് രൂപീകരണ സമിതിയിൽ നിന്നും നടനും എംഎൽഎയുമായ മുകേഷിനെ ഒഴിവാക്കി. സിപിഎം നിർദേശ പ്രകാരമാണു പീഡന വിവാദത്തിൽ ആരോപണ വിധേയനായ മുകേഷിനെ ഒഴിവാക്കിയത്.. സിനിമാ മേഖലയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ നടത്തുന്ന കോൺക്ലേവിനു മുന്നോടിയായാണ് ഷാജി എൻ.കരുൺ ചെയർമാനായി നയരൂപീകരണ സമിതി സർക്കാർ രൂപീകരിച്ചത്.