കഞ്ചിക്കോട് പ്ലാസ്റ്റിക് സംഭരണശാലയിൽ വൻ തീപിടിത്തം….
കഞ്ചിക്കോട് പാറപ്പിരിവിലെ പ്ലാസ്റ്റിക് സംഭരണശാലയിൽ തീപിടിത്തം. ചെരുപ്പ് നിർമാണത്തിനായുള്ള അസംസ്കൃത വസ്തുക്കൾ സൂക്ഷിക്കുന്ന സ്ഥലത്താണ് തീപിടിത്തം .ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് തീപിടിത്തമുണ്ടായത്.അഗ്നിരക്ഷാ സേനയെത്തി തീയണയ്ക്കാനുള്ള ശ്രമം തുടങ്ങി.തീപിടിത്തത്തിൽ ആളപായമില്ല.