കഞ്ചാവ് തലയ്ക്ക് പിടിച്ച യുവാവ് സ്വന്തം ലിംഗം മുറിച്ചു കളഞ്ഞു
കഞ്ചാവ് ഉപയോഗിച്ച് തലയ്ക്ക് പിടിച്ച യുവാവ് സ്വന്തം ലിംഗം മുറിച്ചുമാറ്റി. 23 കാരനായ യുവാവ് രണ്ട് വർഷത്തോളമായി കഞ്ചാവ് ഉപയോഗത്തിന് അടിമയായിരുന്നു. കഴിഞ്ഞ ദിവസം രണ്ട് ഗ്രാം കഞ്ചാവ് ഉപയോഗിച്ച യുവാവിന് ഒരു മണിക്കൂറിന് ശേഷം ലൈംഗികമായി ഉത്തേജിപ്പിക്കാതെ തന്നെ തുടർച്ചയായി രണ്ട് മണിക്കൂർ നേരത്തോളം ലിംഗോദ്ധാരണമുണ്ടായി. ഇതിന് ശേഷം ലിംഗത്തിന് കഠിനമായ വേദന യുവാവിന് അനുഭവപ്പെട്ടു. ഇതോടെ വേദന മാറാൻ കത്രിക ഉപയോഗിച്ച് ലിംഗത്തിന്റെ തൊലി പലതവണ മുറിച്ച് മാറ്റിയ യുവാവ് പിന്നീട് ലിംഗം പൂർണ്ണമായും ഛേദിക്കുകയായിരുന്നു. തുടർന്ന് രണ്ട് മണിക്കൂർ കഴിഞ്ഞിട്ടും രക്തസ്രാവം നിലയ്ക്കാത്തതിനെ തുടർന്നാണ് യുവാവ് ആശുപത്രിയിലേക്ക് പോയത്. ആശുപത്രിയിൽ എത്തിയപ്പോൾ യുവാവിന്റെ ലിംഗം പൂർണമായും മുറിച്ചുമാറ്റിയ നിലയിലായിരുന്നു. ഛേദിക്കപ്പെട്ട ഭാഗം ഉറുമ്പുകൾ കടിച്ചിരുന്നുവെന്നും ഡോക്ടർമാർ പറഞ്ഞു. തായ്‌ലൻഡിലാണ് സംഭവം.