കഞ്ചാവ് കേസിലെ പ്രതി ജയിലില്‍ കുഴഞ്ഞുവീണ് മരിച്ചു…

കഞ്ചാവ് കേസില്‍ അറസ്റ്റിലായ പ്രതി ജയിലില്‍ കുഴഞ്ഞുവീണുമരിച്ചു.ഇതര സംസ്ഥാന തൊഴിലാളിയായ ഉപേന്ദ്രനായിക്ക് ആണ് മരിച്ചത്. 35 വയസ്സായിരുന്നു.തിങ്കളാഴ്ച ഉച്ചയോടെയാണ് കോട്ടയം നഗരമധ്യത്തിലെ ചെല്ലിയൊഴുക്കം റോഡിലെ വാടക വീട്ടില്‍ നിന്നും ഏഴു കിലോ കഞ്ചാവുമായി ഉപേന്ദ്ര നായിക്കിനെയും സന്തോഷ്‌കുമാര്‍ നായികിനെയും കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡും ഈസ്റ്റ് പൊലീസും അറസ്റ്റ് ചെയ്യുന്നത്. ഇയാളെ നടപടികള്‍ പൂര്‍ത്തിയാക്കി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിരുന്നു.ഇതിനിടെയാണ് മരണം.

Related Articles

Back to top button