കഞ്ചാവ് കടത്തൽ… പിടിച്ചത് 104 കിലോ കഞ്ചാവ് …പ്രതികൾക്ക് ശിക്ഷ വിധിച്ചു
തിരുവനന്തപുരം: 102 കിലോഗ്രാം കഞ്ചാവും 1.005 കിലോഗ്രാം ഹാഷിഷ് ഓയിലും കടത്തിയ കേസിൽ പ്രതികൾക്ക്, 24 വർഷം വീതം കഠിന തടവും രണ്ട് ലക്ഷം രൂപ വീതം പിഴയും. എറണാകുളം കുന്നത്തുനാട് സ്വദേശി എൽദോ ഏബ്രഹാം, കൊല്ലം കുണ്ടറ സ്വദേശി സെബിൻ എന്നിവരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തി ശിക്ഷിച്ചത്. കഞ്ചാവ് കൈവശം വച്ച് കടത്തിക്കൊണ്ട് വന്നതിനും ഗൂഡാലോചനയ്ക്കും ചേർത്താണ് 24 വർഷത്തെ കഠിന തടവ് വിധിച്ചിരിക്കുന്നത്.