കഞ്ചാവുമായി രണ്ട് പേർ പിടിയില്‍…വീട്ടിലും എക്സൈസ് റെയ്ഡ്….
ഇടുക്കിയിൽ 14.33 കിലോഗ്രാം കഞ്ചാവ് എക്സൈസ് പിടികൂടി. ചേലച്ചുവട് ബസ് സ്റ്റാൻഡിന് സമീപം വച്ച് പുഷ്പഗിരി സ്വദേശിയായ മൂപ്പൻ സാബു എന്നറിയപ്പെടുന്ന സാബു, ചെറുതോണി ഗാന്ധിനഗർ സ്വദേശി അനീഷ് എന്നിവരാണ് 5.929 കിലോഗ്രാം കഞ്ചാവുമായി ആദ്യം അറസ്റ്റ് ചെയ്യപ്പെട്ടത്.
തുടർന്ന് അനീഷിനെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരപ്രകാരം വീട് റെയ്ഡ് ചെയ്തു 8.404 കിലോഗ്രാം കഞ്ചാവ് കൂടി കണ്ടെടുക്കുകയായിരുന്നു. ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ആർ ജയചന്ദ്രന്റെ നിർദ്ദേശാനുസരണം ഡി സി സ്ക്വാഡും, സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡും ഇടുക്കി നർക്കോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡും ഓപ്പറേഷനിൽ പങ്കെടുത്തു.