കഞ്ചാവുമായി യുവാക്കൾ പിടിയിൽ…
പാറശ്ശാല: ബാംഗ്ലൂരിൽ നിന്ന് കേരളത്തിലേക്ക് കടത്തിയ 4.021 കിലോ കഞ്ചാവുമായി യുവാക്കൾ പിടിയിൽ. പശ്ചിമ ബംഗാൾ സ്വദേശികളായ സജൽ ദാസ് (29), സബുജ് മണ്ഡൽ (29) എന്നിവരാണ് ഇന്നലെ വൈകിട്ട് അമരവിള എക്സൈസ് ചെക്ക്പോസ്റ്റിൽ പിടിയിലായത്.
ചെക്ക് പോസ്റ്റിൽ നടന്ന വാഹന പരിശോധനയിൽ അന്യസംസ്ഥാനത്തുനിന്നും വന്ന ആഡംബര ബസിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ എ. മധുവിന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർമാരായ എം.എസ്. അരുൺ കുമാർ, എസ്.കെ. മഹേഷ്, ഗ്രേഡ് പ്രിവന്റീവ് ഓഫീസർമാരായ ഇ.എ അരുൺ,ജി.വി. ജിനേഷ് എന്നിവരടങ്ങുന്ന സംഘമാണ് കഞ്ചാവ് പിടികുടിയത്.