കഞ്ചാവുമായി യുവാക്കള്‍ പിടിയിൽ..എത്തിച്ചത് ഭരണമുന്നണിയിലെ ഘടകകക്ഷിയുടെ പ്രാദേശിക നേതാവിന്…

പാലക്കാട് വൻ കഞ്ചാവ് വേട്ട. വാളയാറിൽ 80 കിലോ കഞ്ചാവുമായി 3 യുവാക്കളെ പൊലീസ് പിടികൂടി. വല്ലപ്പുഴ പാറപ്പുറത്ത് മൊയ്‌നുദ്ദീൻ(38), വല്ലപ്പുഴ സ്വദേശി സനൽ(35), പുലാമന്തോൾ സ്വദേശി രാജീവ് (28) എന്നിവരാണ് പിടിയിലായത്.കഞ്ചാവ് എത്തിച്ചത് ഭരണമുന്നണിയിലെ ഒരു ഘടകകക്ഷിയുടെ പ്രാദേശിക നേതാവിന് വേണ്ടിയാണെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

കഴിഞ്ഞ ദിവസവും വാളയാറിൽ നടന്ന വാഹന പരിശോധനയിൽ കഞ്ചാവുമായി യുവാക്കളെ പൊലീസ് പിടികൂടിയിരുന്നു. ആറ് കിലോ​ഗ്രാം കഞ്ചാവുമായി രണ്ട് യുവാക്കളെയാണ് പിടികൂടിയത്.

Related Articles

Back to top button