കക്കയം ഡാം സൈറ്റിൽ മണ്ണിടിച്ചിൽ..വൻ പാറക്കൂട്ടം ഇടിഞ്ഞുവീണു…

കോഴിക്കോട് കക്കയം ഡാം സൈറ്റിൽ മണ്ണിടിച്ചിൽ.ഡാം സൈറ്റിലെ റോഡിരികിലെ പാറക്കൂട്ടം ഇടിഞ്ഞ് വീണു. വനംവകുപ്പിന്‍റെ ഇക്കോ ടൂറിസം ടിക്കറ്റ് കൗണ്ടറിനും ഒന്നാം വളവിനും ഇടയിലാണ് സംഭവം. വിനോദ സഞ്ചാരികളും കെഎസ്ഇബി, ഡാം സേഫ്റ്റി, ഹൈഡല്‍ ഇക്കോ ടൂറിസം ജീവനക്കാരും യാത്രക്ക് ആശ്രയിക്കുന്ന ഏക റോഡാണിത്.കഴിഞ്ഞ ദിവസങ്ങളിലും ഇത്തരം പാറക്കഷ്ണങ്ങള്‍ അടര്‍ന്നു വിണ് ഇവിടെ ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടിരുന്നു.

Related Articles

Back to top button