ഔദ്യോഗിക സന്ദര്‍ശനത്തിന് എത്തിയപ്പോൾ മോദി താമസിച്ചതിന്റെ ചിലവ് 80.6 ലക്ഷം….ഒരു വര്‍ഷം കഴിഞ്ഞിട്ടും ബില്‍ തുക കിട്ടിയിട്ടില്ലെന്ന് പരാതി……
ഔദ്യോഗിക സന്ദര്‍ശനത്തിന്റെ ഭാഗമായെത്തിയപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി താമസിച്ചതിന്റെ ബില്‍ തുക കിട്ടാത്തതില്‍ നിയമ നടപടിക്കൊരുങ്ങി മൈസൂരുവിലെ ആഡംബര ഹോട്ടല്‍. ബില്‍ തുകയായ 80.6 ലക്ഷം രൂപ ഒരു വര്‍ഷം കഴിഞ്ഞിട്ടും കിട്ടിയില്ലെന്ന പരാതിയുമായി റാഡിസണ്‍ ബ്ലൂ പ്ലാസ ഹോട്ടല്‍ മാനേജ്മെന്റാണ് രംഗത്തെത്തിയിരിക്കുന്നത്. ‘പ്രൊജക്റ്റ് ടൈഗര്‍’ അമ്പതാം വാര്‍ഷികാഘോഷത്തിനെത്തിയ പ്രധാനമന്ത്രി കഴിഞ്ഞവര്‍ഷം ഏപ്രില്‍ ഒമ്പതിനാണ് ഹോട്ടലില്‍ താമസിച്ചത്.പ്രധാനമന്ത്രിയുടെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും മുറി വാടക, ഭക്ഷണ ചിലവ് എന്നിവ ഉള്‍പ്പെട്ടതാണ് ഇത്രയും തുക. തുക ലഭിക്കാന്‍ 12 മാസം വൈകിയതിനാല്‍ 18 ശതമാനം പലിശയായ 12.09 ലക്ഷം രൂപയും ചേര്‍ത്തുള്ള തുകയാണ് ഹോട്ടല്‍ മാനേജ്മെന്റ് ആവശ്യപ്പെടുന്നത്.