ഔട്ട് റീച്ച് സെൽ ചെയർമാൻ സ്ഥാനത്തുനിന്ന് ചാണ്ടി ഉമ്മൻ പുറത്ത്….കാരണം എന്താണ്….

യൂത്ത് കോൺഗ്രസ് നാഷണൽ ഔട്ട് റീച്ച് സെൽ ചെയർമാൻ സ്ഥാനത്ത് നിന്ന് ചാണ്ടി ഉമ്മനെ മാറ്റി. യൂത്ത് കോൺഗ്രസ് ദേശീയ കമ്മിറ്റിയുടേതാണ് തീരുമാനം. ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമ വാർഷിക ദിനത്തിലാണ് ചാണ്ടി ഉമ്മനെ ചെയർമാൻ സ്ഥാനത്തുനിന്ന് നീക്കിയിത്. ഇതോടെ ഇന്ന് പുതുപ്പള്ളിയിൽ നടത്താനിരുന്ന ഔട്ട് റീച്ച് സെല്ലിൻ്റെ പരിപാടികളും മാറ്റി.
എംഎൽഎയായ ഘട്ടത്തിൽ ചാണ്ടി ഉമ്മനെ തൽസ്ഥാനത്തുനിന്ന് മാറ്റുമെന്ന് സൂചനയുണ്ടായിരുന്നു. ചാണ്ടി ഉമ്മന്റെ പ്രവർത്തനം പരി​ഗണിച്ച് പദവിയിൽ തുടരട്ടെ എന്ന് യൂത്ത് കോൺ​ഗ്രസ് നേതൃത്വം തീരുമാനിക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമവാർഷികത്തിന്റെ തൊട്ടുതലേന്ന് രാത്രിയാണ് ഇത്തരമൊരു തീരുമാനമെടുത്തിരിക്കുന്നത്. യൂത്ത് കോൺ​ഗ്രസിന്റെ ദേശീയ അധ്യക്ഷനാണ് ചാണ്ടി ഉമ്മനെ ടെലിഫോണിലൂടെ ഇക്കാര്യം അറിയിച്ചത്.

Related Articles

Back to top button