ഓൺലൈൻ വഴി പണം തട്ടിപ്പ്…കംബോഡിയൻ സംഘത്തിലെ മലയാളി അറസ്റ്റിൽ…

ഓൺലൈൻ വഴി നിക്ഷേപപദ്ധതിയിൽ ആളെ ചേർത്ത് പണം തട്ടിയ കംബോഡിയൻ സംഘത്തിലെ മലയാളിയെ പൊലീസ് അറസ്റ്റ് ചെയ്തു. വർക്കല സ്വദേശി മുഫ്ലികി(21)നെയാണ് കണ്ണൂർ സൈബർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുമായി ഫേസ്‌ബുക്ക് വഴി സൗഹൃദം സ്ഥാപിച്ച കണ്ണൂർ സ്വദേശിനിയെ സ്വകാര്യ ബാങ്കിന്റെ സ്മാർട്ട് ഫണ്ടിങ് നിക്ഷേപപദ്ധതിയിൽ ചേർത്ത് രണ്ടുലക്ഷം രൂപ തട്ടിയ കേസിലാണ് അറസ്റ്റ്.
കംബോഡിയയിൽ ചൈനീസ് സംഘത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന വിപുലമായ ഓൺലൈൻ തട്ടിപ്പ് സംഘത്തിലെ കണ്ണിയാണ് മുഫ്‌ളിക് എന്നാണ് റിപ്പോർട്ട്. ഓൺലൈൻ തട്ടിപ്പുകൾക്ക് കേരളത്തിൽനിന്നുള്ള ആളുകളെ റിക്രൂട്ട് ചെയ്യും. അവർ വഴി ഫേസ്‌ബുക്ക്, ഇൻസ്റ്റഗ്രാം വഴി സൗഹൃദം സ്ഥാപിച്ച് വ്യാജ നിക്ഷേപപദ്ധതികളിൽ പണം നിക്ഷേപിപ്പിച്ച് തട്ടിപ്പ് നടത്തുകയാണ് രീതി. കേരളത്തിലെ അൻപതോളം ആളുകളുടെ പേരിൽ വ്യാജ സിം കാർഡുകൾ മറ്റു പ്രതികളെക്കൊണ്ട് എടുപ്പിച്ച് കംബോഡിയയിൽ വാട്‌സാപ്പ് അക്കൗണ്ടുണ്ടാക്കി വീഡിയോ കോൾ വഴി ബന്ധം തുടർന്ന് തട്ടിപ്പിന് ഇരയാക്കുകയായിരുന്നു.

പുരുഷന്മാരോട് സംഘത്തിലെ സ്ത്രീകളും സ്ത്രീകളോട് സംഘത്തിലെ പുരുഷന്മാരും സൗഹൃദം സ്ഥാപിച്ചാണ് തട്ടിപ്പിന്റെ തുടക്കം. സംഘത്തിൽ സ്ത്രീകൾ ഉൾപ്പെടെ 50 ഓളം മലയാളികളുണ്ടെന്ന് പൊലീസ് പറഞ്ഞു.

Related Articles

Back to top button