ഓൺലൈൻ തട്ടിപ്പിലൂടെ ലക്ഷങ്ങൾ തട്ടിയ കേസ്..പ്രതി പിടിയിൽ…
അമ്പലപ്പുഴ: വാട്സ്ആപ്പ്, ടെലിഗ്രാം ഗ്രൂപ്പുകളിലൂടെ പെയ്ഡ് ടാസ്ക് മുഖാന്തരം 10 ലക്ഷത്തിലധികം രൂപ തട്ടിപ്പ് നടത്തിയ കേസിൽ ഒരാൾ രാമങ്കരി പൊലീസിന്റെ പിടിയിലായി. തമിഴ്നാട് കോയമ്പത്തൂർ സ്വദേശി സുന്ദർ സിങ്ങിനെയാണ് (38) പൊലീസ് കോയമ്പത്തൂരിൽ നിന്ന് പിടികൂടിയത്. നിരവധി സാങ്കേതിക വിശകലനങ്ങളുടെ അടിസ്ഥാനത്തിൽ വളരെ സമർത്ഥമായാണ് പൊലീസ് പ്രതിയെ കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും ബാക്കിയുള്ള പ്രതികൾ ഉടൻ പിടിയിലാകും എന്നും രാമങ്കരി പൊലീസ് ഇൻസ്പെക്ടർ അറിയിച്ചു.
. ആലപ്പുഴ ജില്ലാ പോലീസ് മേധാവി എം.പി.മോഹന ചന്ദ്രൻ ഐ.പി.എസ് ന്റെ നിർദ്ദേശപ്രകാരം അമ്പലപ്പുഴ ഡി.വൈ.എസ്.പി രാജേഷ് കെ .എൻ ന്റെ നേതൃത്വത്തിൽ രാമങ്കരി പൊലീസ് ഇൻസ്പെക്ടർ ജയകുമാർ .വി , ഗ്രേഡ് എസ്.ഐ പ്രേംജിത്ത്, സ്പെഷ്യൽ ബ്രാഞ്ച് SI സുനിൽകുമാർ. ഡി, സി.പി.ഒ മാരായ സുഭാഷ്, വിഷ്ണു, മനു എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.