ഓൺലൈൻ ട്രേഡിങ്ങിൻ്റെ മറവിൽ തട്ടിപ്പ്.. രണ്ട് പേർ…
കോഴിക്കോട്: ഓൺലൈൻ ട്രേഡിങ്ങിൻ്റെ മറവിൽ തട്ടിപ്പ് നടത്തിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ. വടകര സ്വദേശിയായ ഡോക്ടറിൽ നിന്ന് രണ്ടു കോടി 18 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് മലപ്പുറം മേലാറ്റൂർ സ്വദേശികളായ മിൻഹാജ്, മുഹമ്മദ് ഫാഹിം എന്നിവർ പിടിയിലായത്. ഓൺലൈൻ തട്ടിപ്പ് സംഘത്തിന് കേരളത്തിലെ ബാങ്ക് അക്കൗണ്ടുകൾ വാടകയ്ക്ക് നൽകുന്നവരാണ് ഇവർ. പ്രധാന പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി.