ഓസ്കർ പുരസ്കാരങ്ങൾ പ്രഖ്യാപിക്കുന്നു…
96-ാമത് ഓസ്കർ പുരസ്കാരങ്ങൾ പ്രഖ്യാപിക്കുന്നു. മികച്ച സഹനടിക്കുള്ള പുരസ്കാരമാണ് ആദ്യം പ്രഖ്യാപിച്ചത്. ദ് ഹോൾഡ് ഓവേഴ്സ് എന്ന ചിത്രത്തിലെ അഭിനയത്തിന് ഡേ വാൻ ജോയ് റാൻഡോൾഫാണ് മികച്ച സഹനടിക്കുള്ള പുരസ്കാരം സ്വന്തമാക്കിയത്. ദി ബോയ് ആൻഡ് ദി ഹൈറൺ ആണ് മികച്ച അനിമേഷൻ ചിത്രം.
ഫ്രഞ്ച് ചിത്രമായ അനാടമി ഓഫ് എ ഫാൾ എന്ന ചിത്രം മികച്ച തിരക്കഥയ്‌ക്കുള്ള ഓസ്കർ പുരസ്കാരം സ്വന്തമാക്കി. മൂന്ന് പുരസ്കാരങ്ങൾ പുവർ തിംഗ്സ് സ്വന്തമാക്കി. മേക്കപ്പ്, വസ്ത്രാലങ്കാരം, പ്രൊഡക്ഷൻ ഡിസൈൻ എന്നിവയിലാണ് ചിത്രം പുരസ്കാരം സ്വന്തമാക്കിയത്. മികച്ച സഹനടനുള്ള ഓസ്കർ അവാർഡ് ഓപ്പൺഹെയ്മറിലെ അഭിനയത്തിന് റോബർട്ട് ഡൗണി ജൂനിയർ സ്വന്തമാക്കി.
ലൊസാഞ്ചലസിലെ ഹോളിവുഡ് ആഡ് ഹൈലാൻഡ് സെന്ററിലുള്ള ഡോൾബി തിയേറ്ററിലാണ് പുരസ്കാര വിതരണം. തുടർച്ചയായ നാലാം തവണയും ജിമ്മി കിമ്മൽ തന്നെയാണ് അവതാരകൻ. ക്രിസ്റ്റഫർ നോളൻ ചിത്രമായ ഓപ്പൺ ഹൈമർ 13 നോമിനേഷനുകളുമായി മുന്നിലുണ്ട്. എട്ട് നോമിനേഷനുകളുമായി ബാർബിയും 11 നോമിനേഷനുകളുമായി പൂവർ തിംഗ്സും മത്സര രംഗത്തുണ്ട്.