ഓസ്‌കാർ നേടിയ ‘ജയ് ഹോ’ എന്ന പാട്ട് ചിട്ടപ്പെടുത്തിയത് എ ആര്‍ റഹ്‌മാൻ അല്ല..ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി….

എ ആ‍ർ റഹ്മാന് ഓസ്ക‍ർ പുരസ്കാരം നേടിക്കൊടുത്ത സ്ലം ഡോഗ് മില്യണയര്‍ എന്ന സിനിമയിലെ ജയ് ഹോ’ എന്ന പാട്ട് അദ്ദേഹം ചിട്ടപ്പെടുത്തിയതല്ലെന്ന ആരോപണവുമായി സംവിധായകൻ രാം ഗോപാൽ വർമ. യഥാർത്ഥത്തിൽ ഗായകൻ സുഖ്‌വിന്ദർ സിങ് ആണ് ആ പാട്ട് ചിട്ടപ്പെടുത്തിയതെന്ന് അദ്ദേഹം പറഞ്ഞു.ഒരു അഭിമുഖത്തിലാണ് ഈ കാര്യം അദ്ദേഹം വ്യക്തമാക്കിയത് .

‘‘2008ൽ സുഭാഷ് ഘായ്‌യുടെ സംവിധാനത്തിൽ സൽമാൻ ഖാനും കത്രീന കൈഫും മുഖ്യ വേഷങ്ങളിലെത്തിയ ‘യുവരാജ്’ എന്ന സിനിമയ്ക്കായാണ് ആദ്യം ജയ് ഹോ എന്ന ഗാനം ചിട്ടപ്പെടുത്തിയത്. സുഖ്‌വിന്ദർ സിങ് ആണ് ഇതു ചെയ്തത്. എന്നാൽ ഈ ഗാനം യുവരാജ് എന്ന ചിത്രത്തിന് അനുയോജ്യമല്ലെന്ന് നിർമാതാവ് തീരുമാനിച്ചു. അങ്ങനെ ചിത്രത്തിൽ നിന്നും പാട്ട് ഒഴിവാക്കുകയും ചെയ്തു. തൊട്ടടുത്ത വർഷം സ്ലം ഡോഗ് മില്യണയർ എന്ന ചിത്രത്തിനു വേണ്ടി റഹ്മാൻ ഈ പാട്ട് ഉപയോഗിക്കുകയായിരുന്നു’’എന്നായിരുന്നു രാം ഗോപാലിന്റെ ആരോപണം .

Related Articles

Back to top button