ഓറഞ്ച് ക്യാപ് വിരാട് കോലിക്ക്… സഞ്ജു സാംസൺ….
ചെന്നൈ: ഐപിഎല്‍ റണ്‍വേട്ടക്കാര്‍ക്കുള്ള ഓറഞ്ച് ക്യാപ് സ്വന്തമാക്കി റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു താരം വിരാട് കോലി. രണ്ടാം തവണയാണ് കോലി ഓറഞ്ച് ക്യാപ് സ്വന്തമാക്കുന്നത്. പ്ലേ ഓഫില്‍ പുറത്തായ ആര്‍സിബിക്ക് വേണ്ടി 15 മത്സരങ്ങളില്‍ 741 റണ്‍സാണ് താരം നേടിയത്. 61.75 ശരാശരിയിലും 154.70 സ്ട്രൈക്ക് റേറ്റിലുമാണ് കോലിയുടെ നേട്ടം.
രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ അഞ്ചാം സ്ഥാനത്താണ്. അവസാന മത്സരങ്ങളില്‍ നിറം മങ്ങിയ സഞ്ജു 15 മത്സരങ്ങളില്‍ 531 റണ്‍സാണ് അടിച്ചെടുത്തുത്. 48.27 ശരാശരിയിലും 153.47 സ്ട്രൈക്ക് റേറ്റിലുമാണ് മലയാളി താരത്തിന്റെ നേട്ടം. ചെന്നൈ സൂപ്പര്‍ കിംഗ്സ് ക്യാപ്റ്റന്‍ റുതുരാജ് ഗെയ്കവാദ് (583) രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നു. 14 മത്സങ്ങളില്‍ 583 റണ്‍സാണ് താരം നേടിയത്. രാജസ്ഥാന്‍ റോയല്‍സിന്റെ റിയാന്‍ പരാഗ് (573) മൂന്നാമത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് വേണ്ടി 15 മത്സരങ്ങളില്‍ 567 റണ്‍സ് നേടിയ ട്രാവിസ് ഹെഡാണ് നാലാം സ്ഥാനത്ത്. പിന്നില്‍ സഞ്ജുവും.
അതേസമയം, പര്‍പ്പിള്‍ ക്യാപ് പഞ്ചാബ് കിംഗ്സിന്റെ ഹര്‍ഷല്‍ പട്ടേല്‍ സ്വന്തമാക്കി. 24 വിക്കറ്റുമായിട്ടാണ് താരം ഒന്നാമതെത്തിയത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി (21) രണ്ടാം സ്ഥാനത്തായി. ജസ്പ്രിത് ബുമ്ര (20), 19 വിക്കറ്റുകള്‍ വീതം വീഴ്ത്തിയ ആന്ദ്രേ റസ്സല്‍, ഹര്‍ഷിത് റാണ, ടി നടരാജന്‍, അര്‍ഷ്ദീപ് സിംഗ്, ആവേശ് ഖാന്‍ എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.