ഓപ്പൺ സർവകലാശാല വി.സിയുടെ രാജി സ്വീകരിച്ച് ഗവർണർ
തിരുവനന്തപുരം: ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല വി.സി പി.എം.മുബാറക് പാഷയുടെ രാജി ഗവർണർ സ്വീകരിച്ചു. വി.സി രാജിക്കത്ത് നൽകിയെങ്കിലും ഗവർണർ ആദ്യം സ്വീകരിച്ചിരുന്നില്ല. യുജിസിയുടെ അഭിപ്രായം തേടിയശേഷമാണ് ഗവർണർ രാജി സ്വീകരിച്ചത്. കുസാറ്റ് സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് പ്രഫസറായ ഡോ.വി.പി.ജഗദിരാജാണ് പുതിയ വിസി. കോടതിയിൽ കേസുള്ളതിനാല്‍ അന്തിമ തീരുമാനം കോടതി വിധി അനുസരിച്ചായിരിക്കുമെന്ന് രാജ്ഭവൻ അറിയിച്ചു.