ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയായി ഗീവര്‍ഗീസ് മാര്‍ കൂറിലോസ്..15 ലക്ഷത്തിലേറെ രൂപ നഷ്ടമായതായി…

സാമ്പത്തിക തട്ടിപ്പിന് ഇരയായെന്ന വെളിപ്പെടുത്തലുമായി യാക്കോബായ സഭ നിരണം ഭദ്രാസനം മുൻ അധിപൻ ഡോ. ഗീവർഗീസ് മാർ കൂറിലോസ് രംഗത്ത്. മുംബൈ സൈബർ വിഭാഗം, സിബിഐ എന്നീ ഏജൻസികളിൽ നിന്നാണെന്ന് പറഞ്ഞ് വിളിച്ച സംഘം 15 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തെന്നാണ് പരാതി.ഗീവർഗീസ് കൂറിലോസിന്റെ പേരിൽ മുംബൈയിൽ ബാങ്ക് അക്കൗണ്ട് ഉണ്ടെന്നും അതുവഴി കള്ളപ്പണ ഇടപാട് നടന്നെന്നും വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. സംഭവത്തിൽ പത്തനംതിട്ട കീഴ്വായ്പൂർ പൊലീസ് കേസെടുത്തു.

രണ്ട് ഫോൺ നമ്പറിൽ നിന്നും വീഡിയോ കോൾ വഴിയാണ് ഭീഷണിയുണ്ടായത്. രണ്ട് തവണയായി 15,01186 രൂപ നൽകി.മുംബൈ സൈബർ വിഭാഗം, സിബിഐ എന്നീ ഏജൻസികളിൽ നിന്നെന്ന് വിശ്വസിപ്പിച്ച സംഘം, ഡോ. ഗീവർഗീസ് മാർ കൂറിലോസിനെ വീഡിയോ കോൾ ചെയ്തു.മുംബെയിലെ നരേഷ് ഗോയൽ എന്ന ആൾ ഉൾപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മാർ കൂറിലോസിന്റെ പേരും ഉണ്ടെന്ന് അറിയിച്ചു. കൂടാതെ താങ്കൾ വെർച്വൽ അറസ്റ്റിൽ ആണെന്ന് തട്ടിപ്പുകാർ അറിയിച്ചു.കേസിൽ നിന്ന് ഒഴിവാക്കണമെങ്കിൽ പിഴ അടക്കാൻ ആവശ്യപ്പെട്ടു.ഇത്തരത്തിൽ കൂറിലോസിന്റെ അക്കൗണ്ടിൽ നിന്നും സുഹൃത്തിൻറെ അക്കൗണ്ടിൽ നിന്നുമായി 15,01,186 രൂപയാണ് തട്ടിയെടുത്തത്.

Related Articles

Back to top button