ഓണാട്ടുകര സുഗന്ധവ്യഞ്ജന കമ്പനി ആസ്ഥാന മന്ദിരം ഉദ്ഘാടനം

മാവേലിക്കര: ഓണാട്ടുകര സുഗന്ധവ്യഞ്ജന കർഷക ഉല്പാദക കമ്പനിയുടെ ആസ്ഥാന മന്ദിരവും സംഭരണ, സംസ്കരണ കേന്ദ്രവും മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. യു.പ്രതിഭ എം.എൽ.എ അധ്യക്ഷയായി. ആലപ്പുഴ കൃഷി വിജ്ഞാന കേന്ദ്രം മേധാവി ഡോ.പി.മുരളിധരൻ പദ്ധതി വിശദീകരണം നടത്തി. എം.എസ്.അരുൺകുമാർ എം.എൽ.എ അങ്കുരം യൂണിറ്റിൻ്റെ ഉദ്ഘാടനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ കെ.ജി.രാജേശ്വരി രുചി വൈഭവം വനിതാ യൂണിറ്റ് ഉദ്ഘാടനവും നബാർഡ് സി.ജി.എം ബൈജു എൻ.കുറുപ്പ് ബ്രോഷർ പ്രകാശനവും നിർവ്വഹിച്ചു.
ഭരണിക്കാവ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.ദീപ, ജില്ലാപഞ്ചായത്തംഗം നികേഷ് തമ്പി, കമ്പനി മാനേജിംഗ്‌ ഡയറക്ടർ രജനിജയദേവ്, ബ്ലോക്ക് പഞ്ചായത്തംഗം ശ്യാമളാദേവി, ഗ്രാമപഞ്ചായത്ത് അംഗം കെ.എസ്.ജയപ്രകാശ്, ആലപ്പുഴ പ്രിൻസിപ്പൽ കൃഷി ഓഫീസർ സി.അമ്പിളി, ആത്മ പ്രോജക്ട് ഡയറക്ടർ സഞ്ജു സൂസൻ മാത്യു, ഉപജില്ലാ വ്യവസായ ഓഫീസർ ഉണ്ണികൃഷ്ണൻ, നമ്പാർഡ് ജില്ലാ ഡി.ഡി.എം ടി.കെ.പ്രേംകുമാർ, കമ്പനി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഇ.എസ്.ആനന്ദൻ എന്നിവർ
സംസാരിച്ചു.

Related Articles

Back to top button