ഓണാട്ടുകര സര്ഗവസന്തവും അനുസ്മരണം
മാവേലിക്കര : ഓണാട്ടുകര സാഹിതിയുടെ നേതൃത്വത്തില്‍ ഓണാട്ടുകര സര്‍ഗവസന്തം മാര്‍ച്ച് അനുസ്മരണം 23ന് വൈകിട്ട് 3ന് എ.ആര്.സ്മാരകത്തില്‍ നടക്കും. മുതുകുളം പാര്‍വ്വതിയമ്മ അനുസ്മരണം സാഹിത്യകാരന് ചാരുംമൂട് രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്യും. ഓണാട്ടുകര സാഹിതി വൈസ് പ്രസിഡന്റ് കെ.കെ.സുധാകരന് അധ്യക്ഷനാകും. മുതുകുളം പാര്‍വ്വതിയമ്മ അനുസ്മരണം വൈജ്ഞാനിക സാഹിത്യകാരന് സുരേഷ് മണ്ണാറശാല നടത്തും.
മുതുകുളം പാര്‍വ്വതിയമ്മയുടെ രേഖാചിത്രം കാര്‍ട്ടൂണിസ്റ്റ് കാര്‍ത്തിക കറ്റാനത്തില് നിന്നും കെ.കെ.സുധാകരന് സ്വീകരിക്കും. സെക്രട്ടറി ബി.സോമശേഖരന്‍ ഉണ്ണിത്താന് കാര്‍ത്തിക കറ്റാനത്തിനെ ആദരിക്കും. 3ന് നടക്കുന്ന കാവ്യാര്‍ച്ചനയില്‍ മുട്ടം സി.ആര്.ആചാര്യ, തടിയൂര്‍ ഭാസി, കുഞ്ഞുകുഞ്ഞു തഴക്കര എന്നിവര്‍ സ്വന്തം കവിതകള്‍ അവതരിപ്പിക്കുമെന്ന് ട്രഷറും പ്രോഗ്രാം കണ്‍വീനറുമായ ജോര്‍ജ് തഴക്കര അറിയിച്ചു.