ഓണാഘോഷത്തിന് കള്ള് കുടിച്ച യുപി സ്കൂൾ വിദ്യാര്‍ത്ഥി സുഖം പ്രാപിച്ചു….സംഭവത്തിൽ കേസ്…
ചേര്‍ത്തല: ആലപ്പുഴയിൽ യുപി സ്കൂളിലെ വിദ്യാർത്ഥികൾക്ക് കള്ള് നൽകിയ ഷാപ്പ് ജീവനക്കാർക്കും ലൈസൻസിക്കുമെതിരെ എക്സൈസ് കേസെടുത്തു. ചേർത്തല എക്സൈസ് റേഞ്ച് പരിധിയിലാണ് സംഭവം. സ്കൂളിലെ ഓണാഘോഷത്തിനിടയിലാണ് സ്കൂൾ അധികൃതർ അറിയാതെ വിദ്യാർഥികൾ കള്ള് വാങ്ങി കുടിച്ചത്. കള്ള് കുടിച്ച് അവശ നിലയിലായ ഒരു വിദ്യാർഥിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പിന്നീട് ആരോഗ്യ നില മെച്ചപ്പെട്ടതോടെ വീട്ടിലേക്ക് മാറ്റുകയായിരുന്നു.