ഓണം ബംബർ രണ്ടാം സമ്മാനം മാവേലിക്കരയിൽ.. മൂന്നാം സമ്മാനവും…
മാവേലിക്കര: ഓണം ബംമ്പര്‍ ഭാഗ്യക്കുറിയുടെ രണ്ടാം സമ്മാനവും മൂന്നാം സമ്മാനവും മാവേലിക്കരയിൽ വിറ്റ ടിക്കറ്റിന്. പ്രീതാസ് ലോട്ടറിയുടെ ചാരുംമൂട് ബ്രാഞ്ചില്‍ നിന്നും വിറ്റ റ്റി.സി. 320948 നമ്പരിലുള്ള ടിക്കറ്റിനാണ് രണ്ടാം സമ്മാനമായ ഒരു കോടി ലഭിച്ചത്. കാളിയഞ്ചത്ത ഭാഗത്ത് വില്‌പനയ്‌ക്കായി കൊണ്ടുപോയ ടിക്കറ്റിനാണ് സമ്മാനം അടിച്ചതെന്നാണ് ജീവനക്കാര്‍ പറയുന്നത്. എന്നാൽ സമ്മാനം ലഭിച്ചയാളെ ഇതുവരെ അറിയാന്‍ കഴിഞ്ഞിട്ടില്ല.
മാവേലിക്കരയിലെ തന്നെ മറ്റൊരു ലോട്ടറി ഏജന്‍സിയായ ശ്രീകൃഷ്‌ണ ലക്കി സെന്ററില്‍ നിന്നും വിറ്റ റ്റി.ജെ. 163833 നമ്പര്‍ ടിക്കറ്റിനാണ് 50 ലക്ഷം രൂപയുടെ മൂന്നാം സമ്മാനം ലഭിച്ചത്. ചുനക്കര തെരുവില്‍മുക്ക് സ്വദേശി ഷാജി മുളവനയാണ് 50 ലക്ഷം ലഭിച്ച ഭാഗ്യവാന്‍.