ഓട് തലയിൽ വീണ് അധ്യാപകന് പരിക്ക്….കെട്ടിടത്തിന് 80 വർഷം പഴക്കം….
കണ്ണൂരിൽ ബുക്ക് ഡിപ്പോയുടെ മേൽക്കൂരയിലെ ഓട് വീണ് അധ്യാപകന് പരിക്കേറ്റു. അങ്ങാടിക്കടവ് സ്കൂളിലെ അധ്യാപകൻ ബെന്നിക്കാണ് തലയിൽ ഓട് വീണ് പരിക്കേറ്റത്. പയ്യാമ്പലത്തെ ജില്ലാ ബുക്ക് ഡിപ്പോയുടെ 80 വർഷം പഴക്കമുള്ള കെട്ടിടത്തിലെ ഓടാണ് താഴേക്ക് വീണത്. അപകടവസ്ഥയിലായ കെട്ടിടത്തിൽ ബുക്ക് ഡിപ്പോയും അംഗനവാടിയും പ്രവർത്തിക്കുന്നത്.