ഓട്ടോ റിക്ഷയിൽ കഞ്ചാവ് ഒളിപ്പിച്ച് കടത്താൻ ശ്രമം..ദമ്പതികൾ അറസ്റ്റിൽ…
കർണാടകയിൽനിന്ന് വാങ്ങിയ കഞ്ചാവ് ഓട്ടോറിക്ഷയിൽ ഒളിപ്പിച്ചുകടത്തിക്കൊണ്ടുവന്ന ദമ്പതികൾ അറസ്റ്റിൽ.കോഴിക്കോട് സ്വദേശികളായ കുന്നുമ്മൽ പി.കെ. മുഹമ്മദ് അർഷാദ് (36), ഭാര്യ എൻ.കെ. ഷബീനാസ് (34) എന്നിവരെയാണ് എക്‌സൈസ് അറസ്റ്റ് ചെയ്തത്.ഇവരിൽ നിന്നും 935 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.
ഓട്ടോറിക്ഷയിലെ യാത്രക്കാരുടെ സീറ്റിന് പിന്നിലായാണ് കഞ്ചാവ് ഒളിപ്പിച്ചു കടത്തിയത്. കോഴിക്കോട്ടുനിന്നും ഓട്ടോറിക്ഷയിലെത്തിയ ദമ്പതിമാർ പെരിക്കല്ലൂരിൽനിന്ന് തോണിമാർഗം കർണാടകയിലെ ബൈരക്കുപ്പയിലെത്തിയാണ് കഞ്ചാവ് വാങ്ങിയത്. 20,000 രൂപ നൽകിയാണ് കഞ്ചാവ് വാങ്ങിയതെന്നാണ് ചോദ്യംചെയ്യലിൽ ഇവർ മൊഴി നൽകിയിട്ടുള്ളത്.