ഓട്ടോ മതിലില്‍ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവര്‍ മരിച്ചു…

നിയന്ത്രണം വിട്ട ഓട്ടോ മതിലിൽ ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഡ്രൈവര്‍ മരിച്ചു. മാവൂര്‍ പാറമ്മല്‍ പാലശ്ശേരി സ്വദേശി അബ്ദുല്‍ ലത്തീഫ്(50) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകീട്ട് നാല് മണിയോടെയാണ് അപകടമുണ്ടായത്.

യാത്രക്കാരുമായി പോയി മടങ്ങിവരവെ അബ്ദുല്‍ ലത്തീഫ് ഓടിച്ചിരുന്ന ഓട്ടോ നിയന്ത്രണം നഷ്ടപ്പെട്ട് സമീപത്തെ മതിലില്‍ ഇടിക്കുകയായിരുന്നു. ഉടന്‍ തന്നെ നാട്ടുകാര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. ലത്തീഫിന് തലയ്ക്ക് സാരമായി പരിക്കേറ്റിരുന്നു.

Related Articles

Back to top button