ഓട്ടോ നിർത്തിയപ്പോൾ പൊലീസുകാരന്റെ കണ്ണ് തള്ളി
ചെക്കിംഗിന് വേണ്ടി ഓട്ടോറിക്ഷ നിർത്തിയ പൊലീസുകാരൻ ഞെട്ടി. ഒരു ഓട്ടോയിൽ നിന്നിറങ്ങിയത് 27 പേർ. ആറ് പേർ മാത്രം കയറാവുന്ന ഓട്ടോറിക്ഷയിലാണ് 27 പേരെ കയറ്റിയത്. ചെക്കിംഗിനിടെ ഓട്ടോയിൽ നിന്ന് ഓരോരുത്തരായി ഇറങ്ങി വരുന്നത് കണ്ട് പോലീസ്‌കാർ ഞെട്ടി.ഓട്ടോറിക്ഷ അമിത വേഗത്തിലായിരുന്നുവെന്നും പൊലീസ് പറയുന്നു. ഓട്ടോറിക്ഷ പൊലീസ് പിടിച്ചെടുത്തു. ഉത്തർ പ്രദേശിലാണ് സംഭവം.