ഓട്ടോ ഡ്രൈവറെ കൊലപ്പെടുത്തിയ കേസ്.. പ്രതി പിടിയിൽ..കൊലക്ക് കാരണം…
കോഴിക്കോട് ഓട്ടോ ഡ്രൈവർ ശ്രീകാന്തിന്റെ കൊലപാതകത്തിൽ ഒരാൾ അറസ്റ്റിൽ .വെള്ളയിൽ സ്വദേശി ധനീഷാണ് (33) പൊലീസിൻ്റെ പിടിയിലായത്.ധനീഷിൻ്റെ അമ്മയോട് ശ്രീകാന്ത് അപമര്യാദയായി പെരുമാറിയതിൻ്റെ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത് .ഞായറാഴ്ച പുലർച്ചെ പണിക്കർ റോഡിൽ വെച്ചാണ് കൊലപാതകം നടന്നത് .
ഓട്ടോ ഡ്രൈവറായ ശ്രീകാന്തിനെ പ്രതി കഴുത്തിൽ വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു . ഒരേ ആയുധം കൊണ്ട് തന്നെ ശരീരത്തിൽ 15 ഓളം മുറിവുകളേൽപ്പിച്ചിരുന്നതായി ശ്രീകാന്തിൻ്റെ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറഞ്ഞിരുന്നു.രാവിലെ നാട്ടുകാരാണ് മൃതദേഹം കണ്ടത്. തുടർന്ന് വെള്ളയിൽ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.