ഓട്ടോറിക്ഷയിൽ കറങ്ങി നടന്ന് മോഷണം..രണ്ട് യുവാക്കൾ പിടിയിൽ…

കൊച്ചി : ഓട്ടോറിക്ഷയിൽ കറങ്ങി നടന്ന് മോഷണം നടത്തുന്ന യുവാക്കൾ പിടിയിൽ. ചൂരമുടി കൊമ്പനാട് കൊട്ടിശ്ശേരിക്കുടി ആൽബിൻ ബാബു (24), കോടനാട് ചെട്ടിനാട് ശർമ (29) എന്നിവരെയാണ് കുന്നത്തുനാട് പൊലീസ് പിടികൂടിയത്.ബുധനാഴ്ച പുലർച്ചെ ഒരു മണിയോടെ തൃക്കളത്തൂർ ശ്രീരാമ ക്ഷേത്രത്തിലാണ് ഇവർ മോഷണം നടത്തിയത്.തുടർന്ന് പോലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവിൽ കുറിച്ചിലക്കോടു നിന്നുമാണ് പ്രതികളെ പിടികൂടിയത്.പൊലീസിനെക്കണ്ട് രക്ഷപ്പെടാൻ ശ്രമിച്ച മോഷ്ടാക്കളെ സാഹസികമായി പിന്തുടർന്നാണ് കസ്റ്റഡിയിലെടുത്തത്. ആൽബിൻ പതിനൊന്ന് കേസുകളിൽ പ്രതിയും കാപ്പയിൽ ഉൾപ്പെട്ടയാളുമാണ്.

Related Articles

Back to top button