ഓട്ടിസം ബാധിതനായ 17കാരനെ മർദിച്ചു..സ്പെഷ്യൽ സ്കൂൾ ജീവനക്കാരനെതിരെ പരാതി….
പത്തനംതിട്ടയിൽ ഓട്ടിസം ബാധിതനായ 17കാരനെ മർദ്ദിച്ചതായി പരാതി. പത്തനംതിട്ട മല്ലപ്പള്ളി മങ്കുഴിപ്പടിയിലെ ഹീരം സ്പെഷ്യൽ സ്കൂൾ ജീവനക്കാരനാണ് കുട്ടിയെ മർദ്ദിച്ചതായി പിതാവ് പരാതി നൽകിയത്.മർദനമേറ്റ കുട്ടി കീഴ്വായ്പൂർ പൊലീസിൽ മൊഴി നൽകി. കുട്ടിയുടെ മൊഴി പ്രകാരം ജീവനക്കാരൻ ഗോകുലിനെതിരെ പൊലീസ് കേസെടുത്തു.ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. അതേസമയം പരാതിക്കിടയാക്കിയ സാഹചര്യം മാധ്യമങ്ങളോട് പറയേണ്ട കാര്യമില്ലെന്നായിരുന്നു സ്കൂൾ അധികൃതരുടെ പ്രതികരണം