ഓട്ടത്തിനിടെ കുഴഞ്ഞ് വന്നു.. എന്നിട്ടും ഡ്രൈവർ…

അമ്പലപ്പുഴ:തലചുറ്റൽ ഉണ്ടായിട്ടും ബസ് ഒതുക്കി നിർത്തി യാത്രക്കാരുടെ രക്ഷകനായി കെ.എസ്.ആർ.ടി.സി ഡ്രൈവർ. കെ.എസ്.ആർ.റ്റി.സി ഡ്രൈവർപുന്നപ്ര തെക്കു പഞ്ചായത്ത് പള്ളിക്കൂടം വെളി യിൽ അബ്ദുൾ ഗഫൂർ (53) ആണ് അപകടം ഉണ്ടാകാതെ യാത്രക്കാർക്ക് രക്ഷകനായത്.ഇന്ന് രാവിലെ 11-15ന്ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും 57 യാത്രക്കാരുമായിതിരുവല്ലക്കു പോയ കെ.എസ്.ആർ.ടി.സി ബസിലെ ഡ്രൈവർ അബ്ദുൾ ഗഫൂർ ആയിരുന്നു. തിരുവല്ല സംസ്ഥാന പാതയിൽ നെടുമ്പ്രം ഭാഗത്തുവെച്ച് തലചുറ്റൽ ഉണ്ടായിട്ടും ബസ് റോഡരുകിലേക്ക് ഒതുക്കി നിർത്തിയ ശേഷം സീറ്റിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ കണ്ടക്ടർ അജിത്ത് അതുവഴി വന്ന കാറിൽ കയറ്റി അബ്ദുൾ ഗഫൂറിനെ തലവടി സർക്കാർ ആശുപത്രിയിൽ എത്തിച്ചു. ആശുപത്രിയിൽ ഇ.സി.ജി യന്ത്രം ഇല്ലാത്തതിനെ തുടർന്ന് എടത്വ ഡിപ്പോയിൽ നിന്നും വിവരം അറിഞ്ഞെത്തിയ കണ്ടക്ടർ ഷെഫീക്നെയും കൂട്ടി അജിത്ത് ഡ്രൈവർ അബ്ദുൾ ഗഫൂറിനെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തിലെത്തിച്ചു.ഇ .സി.ജി യിൽ നേരിയ വ്യത്യാസം കണ്ടതിനെ തുടർന്ന് ഇദ്ദേഹത്തെ നിരീക്ഷണ റൂമിലേക്ക് മാറ്റി.തല ചുറ്റൽ ഉണ്ടായിട്ടും ബസ് അരികിലേക്ക് മാറ്റി നിർത്തിയതിനാൽ വൻ അപകടമാണ് ഒഴിവായതെന്ന് കണ്ടക്ടർ അജിത്ത് പറഞ്ഞു. ഭയചകിതരായയാത്രക്കാർ മറ്റൊരു ബസിൽ തിരുവല്ലയിലേക്കു പോയി. യാത്രക്കാരിൽ സ്ത്രീകളും, വിദ്യാർത്ഥികളും ഉണ്ടായിരുന്നു

Related Articles

Back to top button