ഓടുന്ന ബൈക്കിൽ അഭിമുഖമായി കെട്ടിപിടിച്ചു ദമ്പതിമാർ….

തിരക്കേറിയ റോഡിൽ ഓടുന്ന ബൈക്കിലിരുന്ന് പരസ്പരം ആലിംഗനം ചെയ്ത ദമ്പതികൾ. പത്തൊമ്പതുകാരിയായ ശൈലജയാണ് ബൈക്കോടിക്കുകയായിരുന്ന ഭർത്താവ് അജയ് കുമാറിനെ (22) ആവേശം കയറി ഇറുകെ കെട്ടിപ്പിടിച്ചത്. അജയ്‌കുമാർ ബൈക്ക് ഓടിക്കുമ്പോൾ അയാൾക്ക് അഭിമുഖമായി പ്രെട്രോൾ ടാങ്കിൽ കയറിയിരുന്നായിരുന്നു കെട്ടിപ്പിടിത്തം. ഇവർക്ക് തൊട്ടുപുറകേ കാറിൽ വന്നവരാണ് ദൃശ്യങ്ങൾ പകർത്തി സോഷ്യൽമീഡിയയിൽ പോസ്റ്റുചെയ്തത്. ആന്ധ്രാ സ്വദേശികളായ യുവദമ്പതികളാണ് അപകടകരമായ സ്നേഹപ്രകടനത്തിന് കേസിൽ കുടുങ്ങിയത്.

ദൃശ്യങ്ങൾ കണ്ട് പൊലീസ് വളരെപ്പെട്ടെന്നുതന്നെ നടപടി സ്വീകരിക്കുകയായിരുന്നു. ട്രാഫിക്ക് നിയമങ്ങൾ ലംഘിച്ചു, മറ്റുള്ളവർക്ക് അപകടമുണ്ടാക്കുന്ന രീതിയിൽ വാഹനം ഓടിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. തുടർന്ന് സ്റ്റീൽ പ്ലാന്റ് പൊലീസ് വാഹനം പിടിച്ചെടുത്തു

Related Articles

Back to top button