ഓടുന്ന കാറിലിട്ട് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് സീനിയർ വിദ്യാർഥി..അർധനഗ്നയായ യുവതിയെ റോഡിൽ ഉപേക്ഷിച്ചു…

എൻജിനീയറിങ് കോളജ് വിദ്യാർഥിനിയെ ഓടുന്ന കാറിൽ പീഡിപ്പിച്ചതായി പരാതി. കോളജിലെ അവസാന വർഷ വിദ്യാർഥിനിയെ പൂർവ വിദ്യാർഥിയും പെൺകുട്ടിയുടെ സീനിയറുമായിരുന്ന യുവാവ് പീഡിപ്പിച്ചെന്നാണ് പരാതി. പീഡനത്തിനു ശേഷം വിദ്യാർഥിനിയെ ആഗ്ര–ഡൽഹി ഹൈവേയിൽ ഉപേക്ഷിച്ച് പ്രതി കടന്നുകളഞ്ഞു.താൻ പീഡനത്തിനിരയായ വിവരം പെൺകുട്ടി തന്നെയാണ് പൊലീസിൽ അറിയിച്ചത്.

അടുത്തിടെ ബിരുദം നേടിയ സീനിയർ വിദ്യാർഥിയാണ് തന്നെ പീഡിപ്പിച്ചതെന്ന് യുവതി മൊഴി നല്‍കി. കാറിലേക്ക് വലിച്ചു കയറ്റിയ ശേഷം കൈ പിന്നിലേക്ക് കെട്ടിയിട്ട് പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. പീഡനത്തിനു ശേഷം അർധനഗ്നയായ നിലയിൽ റോഡിൽ ഉപേക്ഷിച്ചെന്നും യുവതി മൊഴി നൽകി.കോളജില്‍ പഠിക്കുന്ന കാലത്ത് പ്രതി നിരന്തരം ശല്യം ചെയ്തിരുന്നെന്നും പ്രണയാഭ്യർഥന നിരസിച്ചതിനു പിന്നാലെ തന്നെ ഭീക്ഷണിപ്പെടുത്തിയിരുന്നതായും യുവതി പറഞ്ഞു.സംഭവത്തിൽ സിക്കന്ദ്ര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related Articles

Back to top button