ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്നും പുക..

പാലക്കാട്: സർവീസ് നടത്തിക്കൊണ്ടിരുന്ന ബസിൽ നിന്നും പുക ഉയർന്നു. ചിറ്റൂരിന് സമീപം കമ്പിളിചുങ്കത്ത് ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്നുമാണ് പുക ഉയർന്നത്. ചിറ്റൂരില്‍ നിന്നും കൊഴിഞ്ഞമ്പാറ ഭാഗത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസില്‍ നിന്നും ബസിനെ മൂടുന്ന നിലയില്‍ പുക ഉയർന്നെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ യാത്രക്കാരും ജീവനക്കാരും ബസില്‍ നിന്നും ഉടനടി ഇറങ്ങി. തുടർന്ന് നടത്തിയ പരിശോധനയില്‍ എഞ്ചിനില്‍ ഉണ്ടായ സാങ്കേതിക തകരാറ് മൂലമാണ് പുക ഉയർന്നതെന്ന് ജീവനക്കാർ വ്യക്തമാക്കി.

Related Articles

Back to top button