ഓടിക്കൊണ്ടിരുന്ന പെട്രോൾ ടാങ്കറിന് തീപിടിച്ചു..ഗതാഗത നിയന്ത്രണം….

കോട്ടയം മുട്ടുചിറയിൽ ഓടിക്കൊണ്ടിരുന്ന ടാങ്കർ ലോറിക്ക് തീപിടിച്ചു.ടാങ്കറിന്റെ മുൻഭാഗം മുഴുവനായും തീ പടർന്നു.ടാങ്കറിലെ ജോലിക്കാർ തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.തുടർന്ന് ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തീയണക്കാൻ ശ്രമം തുടരുകയാണ്. എറണാകുളത്ത് നിന്ന് കോട്ടയത്തേക്ക് വന്ന ലോറിക്കാണ് തീ പിടിച്ചത്.

കയറ്റം കയറുന്നതിനിടെ ലോറിയിൽ നിന്നും തീയും പുകയും ഉയരുന്നത് കണ്ട് ഡ്രൈവർ വാഹനം നിർത്തുകയായിരുന്നു.ലോറിയുടെ അടിഭാ​ഗത്തുനിന്നാണ് തീ ആദ്യം പടർന്നത്.സംഭവത്തെ തുടർന്ന് ഏറ്റുമാനൂർ എറണാകുളം പാതയിൽ വാഹന നിയന്ത്രണം ഏർപ്പെടുത്തി.

Related Articles

Back to top button