ഓടിക്കൊണ്ടിരുന്ന ട്രെയിനിന് നേരെ കല്ലേറ്..നിരവധി യാത്രക്കാർക്ക് പരുക്ക്…

ഓടിക്കൊണ്ടിരുന്ന ട്രെയിനിന് നേരെയുണ്ടായ കല്ലേറിൽ നിരവധി യാത്രക്കാർക്ക് പരിക്ക്. ജനൽ ചില്ലുകൾ തകരുകയും ചെയ്തു.കല്ലേറിനെ തുടർന്ന് യാത്രക്കാർ പരിഭ്രാന്തരായി. ട്രെയിനിന് നാശനഷ്ടങ്ങളുമുണ്ട്.ജയ്നഗറിൽ നിന്ന് ഡൽഹിയിലേക്ക് യാത്ര ചെയ്യുകയായിരുന്ന സ്വതന്ത്രത സേനാനി എക്സ്പ്രസിന് നേരെയാണ് കല്ലേറുണ്ടായത്.മുസഫർപൂർ – സമസ്തിപൂർ ലൈനിൽ ഓടിക്കൊണ്ടിരിക്കെ രാത്രി ട്രെയിൻ സമസ്തിപൂർ സ്റ്റേഷനിൽ അൽപനേരം നിർത്തിയിട്ടു.

തുടർന്ന് മുസഫർപൂരിലേക്ക് നീങ്ങുന്നതിനിടെ സ്റ്റേഷന്റെ ഔട്ടർ സിഗ്നിൽ എത്തിയപ്പോഴാണ് കല്ലേറ് തുടങ്ങിയത്. പാൻട്രി കാറിലെയും അതിന് അടുത്തുള്ള മറ്റ് കോച്ചുകളിലെയും വിൻഡോ ഗ്ലാസുകൾ തകർന്നു. പരിക്കേറ്റ യാത്രക്കാരെ സമസ്തിപൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ അജ്ഞാതരായ വ്യക്തികളെ പ്രതികളാക്കി പൊലീസ് കേസ് രജിസ്റ്റ‍ർ ചെയ്ത് അന്വേഷണം തുടങ്ങി. കല്ലേറിന് പിന്നിലെ കാരണം എന്താണെന്നും വ്യക്തമായിട്ടില്ല.

Related Articles

Back to top button