ഓടിക്കൊണ്ടിരുന്ന ട്രെയിനിലെ ബെർത്തിൽ പാമ്പ്..പേടിച്ചോടി യാത്രക്കാർ..ഒടുവിൽ…

ട്രെയിനിലെ ബെർത്തിൽ പാമ്പിനെ കണ്ടെത്തി.സംഭവത്തിന്‍റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. മുകളിലെ ബർത്തിലേക്ക് പിടിച്ചു കയറാൻ ഉപയോഗിക്കുന്ന കമ്പിയിലാണ് പാമ്പ് ചുരുണ്ടുകൂടിയത്. പാമ്പ് എസി വെന്‍റിലേറ്ററിലേക്ക് എത്താൻ ശ്രമിക്കുന്നതും കാണാം. ആ കോച്ചിലുണ്ടായിരുന്ന യാത്രക്കാർ പേടിച്ച് അടുത്ത കോച്ചിലേക്ക് ഓടി. പിന്നാലെ റെയിൽവേ ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു.

. മധ്യപ്രദേശിലെ ജബൽപൂരിൽ നിന്നും മുംബൈയിലേക്ക് പോകുകയായിരുന്ന ഗരീബ്‍രഥ് എക്സ്പ്രസിലാണ് പാമ്പിനെ കണ്ടത്.കസറ റെയിൽവേ സ്റ്റേഷനിലേക്ക് ട്രെയിൻ എത്തിക്കൊണ്ടിരിക്കെയാണ് സംഭവം. ട്രെയിൻ നിർത്തി പാമ്പിനെ സുരക്ഷിതമായി പുറത്തെടുത്തു. മറ്റ് അപകടങ്ങളൊന്നുമില്ലന്ന് അധികൃതർ അറിയിച്ചു.

Related Articles

Back to top button