ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽ കണ്ടക്ടർ കുഴഞ്ഞു വീണു…
ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽ കണ്ടക്ടർ കുഴഞ്ഞു വീണു. കൊല്ലം കുണ്ടറ സ്വദേശി ഷെറിൻ( 42) ആണ് ഫിക്സ് വന്നതിനെ തുടർന്ന് കുഴഞ്ഞു വീണത്. യാത്രക്കാർ വിവരം അറിയിച്ചതിനെ തുടർന്ന് ഡ്രൈവർ ബസ് കായംകുളം താലൂക്ക് ആശുപത്രിയിലേക്ക് തിരിച്ചു.ശിവഗിരിയിൽ നിന്നും കൂത്താട്ടുകുളത്തേക്ക് പോകുന്ന പാസ്റ്റ് പാസഞ്ചർ ബസിലാണ് സംഭവം. ബോധ രഹിതനായ കണ്ടക്ടറെ യാത്രക്കാരാണ് ബസ്സിൽ നിന്നിറക്കി ആശുപത്രിയിൽ എത്തിച്ചത്.