ഒൻപത് ദിവസം പ്രായമായ പെൺകുഞ്ഞിനെ വിഷം കൊടുത്ത് കൊന്നു…
തമിഴ്നാട്ടിൽ പിഞ്ചു കുഞ്ഞിനെ വിഷം കൊടുത്ത് കൊന്നു. ഒൻപത് ദിവസം പ്രായമായ പെൺകുഞ്ഞിനെ അമ്മയും അച്ഛനും ചേർന്നാണ് കൊലപ്പെടുത്തിയത്. വെല്ലൂർ വെപ്പങ്കുപ്പം സ്വദേശി ജീവ, ഭാര്യ ഡയാന എന്നിവർ അറസ്റ്റിൽ.രണ്ടാമതും പെൺകുഞ്ഞ് ജനിച്ചത് കൊലയ്ക്ക് കാരണം. കുഞ്ഞിനെ കൊലപ്പെടുത്തിയത് പപ്പായ മരത്തിന്റെ പാൽ നൽകി കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് കുഞ്ഞിന്റെ മൃതദേഹം വീടിന് സമീപം കുഴിച്ചിട്ടു. ഡയാനയുടെ പിതാവ് ശരവണന്റെ പരാതിയിൽ പൊലിസ് കേസെടുത്തു.