ഒളിവില്‍ കഴിഞ്ഞ വധശ്രമകേസിലെ പ്രതി പിടിയിൽ…

വെള്ളറട:അമ്പൂരി ചങ്ങാടക്കടവ് മുളമൂട്ടില്‍ വീട്ടില്‍ ജോസ് (44) ആണ് വെള്ളറട പോലീസിന്റെ പിടിയിലായത്. സമീപവാസിയായ ജോബിയെ ആക്രമിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയാണ് ജോസ്. ആക്രമണം നടത്തിയ ശേഷം മുങ്ങിയ പ്രതിക്കായി പോലീസ് വ്യാപകമായ തെരച്ചില്‍ നടത്തിയിരുന്നു. ഇന്നലെ ഒളി സങ്കേതത്തില്‍ നിന്നും സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബാബുക്കുറുപ്പ്,എസ് ഐ റസല്‍ രാജ്, സിവില്‍ പോലീസുകാരായ ദീപു ജയദാസ് എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Related Articles

Back to top button