ഒളിച്ചോടിയ പതിനേഴുകാരിയെയും അധ്യാപികയെയും കണ്ടെത്തി

കാണാതായ പതിനേഴുകാരിയായ വിദ്യാര്‍ഥിനിയെയും അധ്യാപികയെയും കണ്ടെത്തി. ഒരു സ്വകാര്യ സ്‌കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിയും അധ്യാപികയുമാണ് നാടുവിട്ടത്. തങ്ങള്‍ പരസ്പരം പ്രണയത്തിലാണെന്നും ഒന്നിച്ച്‌ ജീവിക്കാന്‍ ആഗ്രഹിക്കുന്നതായും അറിയിച്ചുകൊണ്ടുള്ള ഒരു വീഡിയോ സാമൂഹികമാധ്യമത്തില്‍ ഇവർ കഴിഞ്ഞ ദിവസം പങ്കുവച്ചിരുന്നു. അതിനു പിന്നാലെയാണ് ഇരുവരെയും കണ്ടെത്തിയത്. ദിവസങ്ങളായുള്ള അന്വേഷണത്തിനിടെ ചെന്നൈയില്‍ വച്ചാണ് ഇരുവരെയും കണ്ടെത്തിയത്. തമിഴ്‌നാട്ടിലെത്തുന്നതിന് മുന്‍പ് ഇവര്‍ കേരളത്തില്‍ തങ്ങിയതായും പൊലീസ് പറഞ്ഞു.

ജൂലായ് ഒന്നിനാണ് 21കാരിയായ അധ്യാപികയെയും വിദ്യാർത്ഥിയും നാടുവിട്ടത്. ഇത് ലൗ ജിഹാദ് ആണെന്ന് ആരോപിച്ചു പെൺകുട്ടിയുടെ ബന്ധുക്കൾ രംഗത്ത് എത്തിയിരുന്നു. പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ പരാതിയില്‍ അധ്യാപിയ്ക്കും അവളുടെ പിതാവിനും സഹോദരന്‍മാര്‍ക്കുമെതിരെ കേസ് എടുത്തതായി പൊലീസ് പറഞ്ഞു. എന്നാല്‍, തങ്ങളുടെ മകളെ കാണാനില്ലെന്ന് കാണിച്ച്‌ ടീച്ചറുടെ വീട്ടുകാരും പൊലീസില്‍ പരാതി നല്‍കിയിരുന്നു.

Related Articles

Back to top button