ഒളിച്ചോടാൻ പാർക്കിലെത്തി…കാമുകൻ വന്നില്ല….പകരം വന്നത്….

ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട കാമുകനെ കാണാനാണ് പെൺകുട്ടി പാർക്കിലെത്തിയത്. ഒളിച്ചോടാമെന്ന കാമുകന്റെ നിർദ്ദേശ പ്രകാരമായിരുന്നു പെൺകുട്ടി സ്ഥലത്തെത്തിയത്. എന്നാൽ, രാത്രി ഏറെ ആയിട്ടും കാമുകൻ വന്നില്ല. കാണാതായപ്പോൾ, പെൺകുട്ടി കാമുകനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ല. മെസ്സേജിനും കോളിനും മറുപടി ഉണ്ടായില്ല. കുറച്ച് കഴിഞ്ഞ് കാമുകൻ ഫോൺ സ്വിച്ച് ഓഫ് ചെയ്യുകയും ചെയ്തു.രാത്രിയിൽ എങ്ങോട്ടാണ് പോകേണ്ടത് എന്നറിയാതെ പെൺകുട്ടി ഒറ്റപ്പെട്ടു. രാത്രി ഏറെ വൈകിയതിനാൽ ഈ വഴിയെ ബസ് ഒന്നും ഉണ്ടായിരുന്നില്ല. പാർക്കിൽ ഒറ്റപ്പെട്ടിരുന്ന് കരയുന്ന പെൺകുട്ടിയെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസുകാരൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. പ്രദേശത്ത് ആളനക്കമൊന്നും ഇല്ലാതെ വന്നതോടെ പവൻ പെൺകുട്ടിയെ സമീപിച്ചു. പെൺകുട്ടി വിവരം പോലീസിനെ അറിയിച്ചു. ഇതോടെ, കാമുകനെ കണ്ടെത്താൻ സഹായിക്കാം എന്ന് പറഞ്ഞ് പെൺകുട്ടിയെ ഇയാൾ തന്റെ ക്വേർട്ടേഴ്സിലേക്ക് കൂട്ടിക്കൊണ്ടു പോയി. ഇവിടെ വെച്ച് ബലാത്സംഗം ചെയ്തു.പിറ്റേദിവസം 500 രൂപ നൽകി പെൺകുട്ടിയെ മെജസ്റ്റിക് ബസ് ടെർമിനലിൽ കൊണ്ടുവിട്ടു. ബെംഗളൂരുവിൽ നിന്ന് ബസിൽ കയറിയ പെൺകുട്ടി സ്വന്തം വീട്ടിലേക്ക് പോകാതെ തന്നെ ചതിച്ച കാമുകന്റെ വീട്ടിലേക്കായിരുന്നു പോയത്. യുവാവിന്റെ അച്ഛനെ കണ്ട് കാര്യം പറഞ്ഞു. യുവാവുമായി പ്രണയത്തിലാണെന്നും ഒളിച്ചോടി പോന്നതാണെന്നും പറഞ്ഞ് പൊട്ടിക്കരഞ്ഞ പെൺകുട്ടി തനിക്ക് കഴിഞ്ഞ ദിവസം രാത്രി നേരിടേണ്ടി വന്ന ക്രൂരതയും യുവാവിന്റെ അച്ഛനോട് വെളിപ്പെടുത്തി. ഇദ്ദേഹം പോലീസിനെ വിവരമറിയിച്ചു. മകളെ കാണാനില്ലെന്ന് കാണിച്ച് പെൺകുട്ടിയുടെ മാതാപിതാക്കൾ ഇതിനകം പൊലീസിൽ പരാതിപ്പെട്ടിരുന്നു.

വൈകാതെ പെൺകുട്ടിയുടെ പരാതിയിൽ പൊലീസ് പവനെ അറസ്റ്റ് ചെയ്‌തു. കഴിഞ്ഞ വർഷമാണ് പ്രതി പൊലീസ് സേനയിൽ ചേർന്നത്. പീഡനക്കേസിൽ പിടിയിലായതോടെ ഇയാളെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെ‌യ്‌തു.ബെംഗളൂരുവിലാണ് സംഭവം.

Related Articles

Back to top button