ഒളവണ്ണയില്‍ ഇരുനില വീട് ഇടിഞ്ഞ് ഭൂമിക്കടിയിലേക്ക് താഴ്ന്നു…

ഒളവണ്ണയില്‍ വീട് ഇടിഞ്ഞ് ഭൂമിക്കടിയിലേക്ക് താഴ്ന്നു. ചെറോട്ട് പറമ്പ് മിടിങ്ങലൊടിനിലം സക്കീറിന്‍റെ വീടാണ് തകര്‍ന്നത്. തിങ്കളാഴ്ച രാവിലെ 10.30-ഓടെയായിരുന്നു സംഭവം. വീട്ടിലുണ്ടായിരുന്നവര്‍ ഓടിമാറിയതിനാല്‍ വലിയ അപകടം ഒഴിവായി.വലിയ ശബ്ദത്തോടെ വീട് ഇടിഞ്ഞുതാഴുകയായിരുന്നു.വീടിന്റെ താഴത്തെ നില പൂര്‍ണമായി ഭൂമിക്കടിയിലായി. പ്രദേശം നേരത്തേ ചതുപ്പ് നിലമായിരുന്നു.

സക്കീറും ഭാര്യ ആസ്യയും മകളും മകളുടെ രണ്ടു മക്കളുമാണ് വീട്ടിലുണ്ടായിരുന്നത്. അപകടസമയത്ത് സക്കീർ ജോലിക്കും മകൾ മൂത്ത കുട്ടിയെ സ്കൂളിൽ കൊണ്ടുവിടാനും പോയതായിരുന്നു. വീട്ടിലുണ്ടായിരുന്ന സക്കീറിന്റെ ഭാര്യയും കൊച്ചുമകൻ മിൻസാലും പുറത്തേക്കോടി രക്ഷപ്പെട്ടു.

Related Articles

Back to top button