ഒറ്റയ്ക്ക് താമസിച്ചിരുന്നയാളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം…അപകട ശേഷം മുറിയിൽ എത്തിച്ചതിന് തെളിവ്…
വെള്ളറട: വെള്ളറടയിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന യാളെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം വാഹനമിടിച്ചതി നെ തുടർന്ന് പരിക്കേറ്റയാ ളെ റോഡരികിൽ മുറിക്കുള്ളിൽ പൂട്ടിയിട്ട് വാഹനമിടിച്ചവർ കടന്നുകളഞ്ഞതാണെന്ന് തെളിഞ്ഞു. പരിക്കേറ്റയാൾ മുറിക്കുള്ളിൽ കിടന്ന് തന്നെ മരിക്കുകയായി രുന്നു. വെളളറട ചൂണ്ടിയ്ക്കൽ കലുങ്ക്നട സ്വദേശി സുരേഷാണ് (55) മരിച്ചത്. വെള്ളറട പൊലീസ് സംഭവത്തെക്കു റിച്ച് പരിശോധന ആരംഭി ച്ചു.ശനിയാഴ്ചയാണ് അപകടം നടന്നതായി പറയുന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
രാത്രിയിൽ റോഡില്‍ നില്‍ക്കുമ്പോൾ ബൈക്കിലെത്തിയ രണ്ട് പേര്‍ സുരേഷിനെ ഇടിച്ചിടുകയായിരുന്നു. അടുത്ത നിമിഷം ഇവര്‍ ബൈക്ക് നിര്‍ത്തിയിറങ്ങി സുരേഷിനെ എടുത്ത് തൊട്ടടുത്ത റൂമിനടുത്തേ ക്ക് വരുന്നത് സി സി ടി വി ദൃശ്യങ്ങളില്‍ കാണാം. റോഡരികത്ത ഈ മുറിയിൽ സുരേഷ് ഒറ്റയ്ക്കാണ് താമസിക്കുന്ന ത്. മുറിയിലേക്ക് എടുത്തുകൊണ്ടുപോകുന്ന സമയത്ത് സുരേഷിന്‍റെ അവസ്ഥയെന്തെന്ന് വ്യക്തമല്ല. അവിടെ കിടത്തിയതിന് ശേഷം രണ്ട് പേരും പോകുന്നതും കാണാം. ഒരാൾ ലുങ്കിയാണ് ധരിച്ചിരുന്നത്.സംഭവ ശേഷം കടന്നുകളഞ്ഞവർ നാട്ടുകാർ തന്നെയായി രിക്കുമെന്ന നിഗമനത്തിലാ ണ് പൊലീസ്. മരിച്ച സുരേഷിനെ പരിചയമുള്ള വരാകാം ഇടിച്ചിട്ടതെന്നും അതുകൊണ്ടാകാം മുറിയിലുപേക്ഷിച്ച ശേഷം സ്ഥലം വിട്ടതെന്നും വെള്ളറട പോലീസ് പറയുന്നു. തലയ്ക്കേറ്റ ക്ഷതമാകാം മരണത്തിന് കാരണമെന്നും പോലീന് പറഞ്ഞു.
ശരീരം ജീർണിച്ച അവസ്ഥയിലായിരുന്നു. തമിഴ്നാട്ടിലുൾപ്പെടെ എല്ലായിടത്തേക്കും അന്വേഷണം വ്യാപിപ്പിക്കു ന്നുണ്ടെന്നും പൊലീസ് വ്യക്തമാക്കി. പോസ്റ്റ്മോർട്ട ത്തിന് ശേഷം മാത്രമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂ. ഫോറൻസിക് സംഘം ഉൾപ്പെടെ സ്ഥലത്തെത്തി പരിശോധ ന നടത്തി മൃതദേഹം തിരുവനന്തപുരം മെഡിക്ക ൽ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്. ചിത്രം -മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് പോലീസ് പരിശോധന നടത്തുന്നു.